പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പഞ്ചായത്ത് ആലൂര്‍ കയറ്റം ആട്ടയില്‍പടി കുട്ടി അയ്യപ്പന്‍റെ മകള്‍ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയുമാണ് (4) മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെയും മക്കളെയും ഇന്നലെ വൈകിട്ട് 5.30 മുതല്‍ കാണാതായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഇന്ന് രാവിലെ ശ്രീജയുടെ വീട്ടിലെ വീട്ടുകിണറ്റിലാണ്. തൃത്താല പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.