ഇന്ധനത്തിന് കേന്ദ്ര ബജറ്റിൽ സെസ് ഏർപ്പെടുത്തി

ഇന്ധനത്തിന് കേന്ദ്ര ബജറ്റിൽ സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല‍ വില കൂടില്ല. ആദ്യ ഘട്ടത്തിൽ വിലക്കൂടുതൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.