സൗ​ര​വ് ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലിയുടെ ആരോഗ്യനില ത്യപ്തികരമായതിനെ തുടർന്ന് ആ​ശു​പ​ത്രി വി​ട്ടു. ഡോ​ക്ട​ര്‍​മാ​ര്‍ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഗാം​ഗു​ലി​യെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സര്‍ജറിയില്‍ ബ്ലോ​ക്കു​ക​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പു​തി​യ​താ​യി ര​ണ്ടു സ്റ്റെ​ന്‍​ഡു​കൂ​ടി ഗാം​ഗു​ലി​ക്ക് ഇ​ട്ടു. കടുത്ത നെ​ഞ്ചു വേ​ദ​ന​യെ​ത്തു​ട​ന്ന് ബു​ധ​നാ​ഴ്ചയാണ് ഗാം​ഗു​ലി​യെ കൊ​ല്‍​ക്ക​ത്ത​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.