ധനമന്ത്രി നിർമ്മലസീതാരാമന്റെ മൂന്നാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ അതിരൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന് എന്ത് പരിഹാരമാണ് മുന്നോട്ട് വയ്ക്കുക എന്നതാണ് പ്രസക്തമാവുക. കാർഷിക മേഖലയൊഴിച്ച് രാജ്യത്തെ മറ്റ് മേഖലകളെല്ലാം കൂപ്പുകുത്തിയ സാഹചര്യത്തിൽ ആത്മനിർഭർ ഭാരത് പദ്ധതിയിലൂന്നിയുള്ള തുടർപ്രഖ്യാപനങ്ങൾക്കാണ് സാധ്യത. കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കാര്ഷികമേഖലയ്ക്കായി കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.