തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം. റോഡിലൂടെ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം നടന്ന് പോകുമ്പോഴായിരുന്നു അതിക്രമം. കൂടെ പോകാന്‍ വിളിച്ചത് നിരസിച്ചതിനെ തുടര്‍ന്നാണ് മര്‍ദനം ഉണ്ടായത്. രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി.