ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസവാർത്ത; പരിശോധനാ ഫലം നെഗറ്റീവായി


എല്ലാ ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായി. ക്വാറന്റീനിലുള്ള ഇന്ത്യൻ താരങ്ങൾ ചൊവ്വാഴ്ചയാണ് പരിശീലനം തുടങ്ങുക. ഇതിന് മുൻപ് രണ്ടുതവണ കൂടി താരങ്ങളെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും.

ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിന് ഒന്നാം ടെസ്റ്റിന് തുടക്കമാവും. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.

ഐപിഎല്ലിന് സമാനമായ ബയോ-ബബിൾ സംവിധാനമാണ് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾക്ക് ഹോട്ടലിൽ തയ്യാറാക്കിയിരിക്കുന്നത്. അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ എന്നിവർ കുടുംബസമേതമാണ് ചെന്നൈയിൽ എത്തിയിരിക്കുന്നത്.നേരത്തെ ഇംഗ്ലണ്ട് താരങ്ങളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ശ്രീലങ്കയിൽ നിന്ന് 27-ാം തിയതിയാണ് ഇംഗ്ലണ്ട് താരങ്ങൾ ചെന്നൈയിൽ എത്തിയത്.