സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് . ഒരു പവന് 400 രൂപയാണ് ഒറ്റയടിയ്ക്ക് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,400 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞു. ഔൺസിന് 1823.67 ഡോളറിൽ ആണ് വ്യാപാരം.ഇന്നലെ സ്വര്‍ണ വില പവന് 200 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 36,800 രൂപയായിരുന്നു വില. പവന് 200 രൂപയാണ് ഉയര്‍ന്നത്. ജനുവരിയിൽ ഇതുവരെ സ്വര്‍ണ വിലയിൽ പവന് 1,040 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് 37,440 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന് വില. ജനുവരി 5,6 തിയതികളിൽ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില.