ഇരിട്ടി പോസ്റ്റ് ഓഫീസിൽ 18 മുതൽ 31 വരെ തപാൽ മേള

ഇരിട്ടി പോസ്റ്റ് ഓഫീസിൽ 18 മുതൽ 31 വരെ തപാൽ മേള നടക്കും. ആധാർ എടുക്കൽ, പുതുക്കൽ, തെറ്റ് തിരുത്തൽ, പുതിയ പോസ്റ്റ് ഓഫീസ് അക്കൗണ്ട് എടുക്കൽ, എടിഎം കാർഡ് എടുക്കൽ, പോസ്റ്റൽ പേയ്മെന്റ് സേവനങ്ങൾ, വിവിധ നിക്ഷേപ പദ്ധതികൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, മുതിർന്നവർക്കുള്ള നിക്ഷേപ പദ്ധതികൾ തുടങ്ങി വിവിധ സേവനങ്ങൾ മേളയിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.