എന്‍സിപിയിലെ തര്‍ക്കം പരിഹരിക്കാന്‍ ശരത് പവാര്‍ കേരളത്തിലേക്ക്; 23ന് കൊച്ചിയില്‍

മുംബൈ: സംസ്ഥാന എന്‍സിപിയിലെ തര്‍ക്കം പരിഹരിക്കാന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്ക്. ഈ മാസം 23ന് ശരത് പവാര്‍ കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും.

നിര്‍വാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും കാണുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്ന കാര്യം പീതാംബരന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ പവാറിനെ അറിയിച്ചു.