പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ് ;രണ്ടാനച്ഛൻ അറസ്റ്റിൽ

തലശ്ശേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി കക്കട്ടി ചാലിൽ ഹൗസിൽ റിംജാസ് (27) ആണ് പോക്സോ കേസ് പ്രകാരം ധർമ്മടം സിഐ ശ്രീജിത്ത് കോടരിയുടെ നിർദേശപ്രകാരം എസ്‌ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിൻ്റെ രണ്ടാം ഭർത്താവാണ് പ്രതി 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.