ചൈനയിൽ കോവിഡ് കേസുകളിലെ വർദ്ധനവ് തടയാന്‍ ശക്തമായ നടപടികളിലേക്ക് രാജ്യം നീങ്ങുന്നു. സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേക്കുളള ഗതാഗതസംവിധാനങ്ങള്‍ വിലക്കി, റോഡുകള്‍ അടച്ചു, പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് മഹാമാരി ചൈനയെ അതിരൂക്ഷമായാണ് ബാധിച്ചത്. എന്നാല്‍ രാജ്യവ്യാപക-പ്രാദേശിക ലോക്ക് ഡൗണ്‍, വ്യാപക പരിശോധനകള്‍, യാത്രാനിയന്ത്രണങ്ങള്‍ തുടങ്ങിയവയിലൂടെ വ്യാപനത്തെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. രാജ്യത്തിനകത്തേക്കോ രാജ്യത്ത് നിന്ന് പുറത്തേക്കോ കടക്കാന്‍ അനുമതി ഇല്ല. സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും കര്‍ശന മാനദണ്ഡങ്ങളുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ മാത്രമാണ് അനുമതി. ഹെബൈ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നൂറിലധികം കോവിഡ് രോഗികളില്‍ ഇരുന്നൂറോളം പേര്‍ക്ക് രോഗലക്ഷണമില്ലെന്നതും ആശങ്കയുളവാക്കുന്നുണ്ട്.