ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം


പ്ലസ് ടു കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ട് ഷാജിയെ മൂന്നു മണിക്കൂറിലധികം വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് കെ എം ഷാജി എംഎല്‍എ. നിരപരാധിയാണെന്ന് ബോധ്യപ്പെടുത്തുമെന്നും ഒളിച്ചോടാന്‍ താനില്ലെന്നും കെ എം ഷാജി. ലീഗില്‍ നിന്ന് തനിക്കെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് സംഘത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കിയെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും മത്സരിക്കുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവധിക്കുതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യതത്. സിപിഎം ഏരിയ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണെും അറസ്റ്റിനെ ഭയക്കുനില്ലും കെ എം ഷാജി എം എല്‍ എ നേരത്തെ പ്രതികരിച്ചിരുന്നു.