കണ്ണൂരിലും ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറുവയസ്സുകാരന് ആണ് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഷിഗല്ല കേസാണിത്.