കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഇക്കഴിഞ്ഞ ഡിസംബറിലും ജില്ലയില്‍ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. വീണ്ടും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.