രാജ്യസഭാ എംപി സ്ഥാനം ജോസ് കെ. മാണി അടുത്തയാഴ്ച രാജിവച്ചേക്കുമെന്ന് സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കും.താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് മാറിയതിന് പിന്നാലെ തന്നെ ജോസ് കെ. മാണി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഈ മാസം 10 ഓടെ ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് വിവരങ്ങള്‍.