കണ്ണൂര്‍ നല്‍കിയത് നിറഞ്ഞ സ്‌നേഹം :യതീഷ് ചന്ദ്ര

അവിഭക്ത കണ്ണൂര്‍ പോലീസ് ജില്ലയുടെ അവസാന പോലീസ് മേധാവി ആകാന്‍ സാധിച്ചത് അഭിമാനമായി കാണുന്നുവെന്ന് യതീഷ് ചന്ദ്ര.കണ്ണൂര്‍ നല്‍കിയത് നിറഞ്ഞ സ്‌നേഹം. കോവിഡ് സാഹചര്യത്തില്‍ ചില കര്‍ക്കശ നിര്‍ദേശങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് അത് പല വിധത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ അതൊക്കെയും കൊറോണ നിയന്ത്രിക്കാന്‍ വേണ്ടി വേറെ വഴിയില്ലാത്തത് കൊണ്ടാണെന്നും യതീഷ് ചന്ദ്ര. നാടിന്റെ നന്മയ്ക്കു വേണ്ടി സാഹചര്യത്തിനനുസരിച്ചുള്ള ഇടപെടല്‍ മാത്രമാണ് നടത്തിയത്. നല്ല ഉദ്ദേശത്തോടെ തന്നെയാണ് അന്ന് ഏത്തമിടീച്ചത്. ഏത്തമിടീക്കല്‍ വിഷയത്തില്‍ പോലും മുഖ്യമന്ത്രി അടക്കം പിന്തുണ നല്‍കിയിരുന്നു. കോവിഡ് സമയത്തെ പ്രവര്‍ത്തനം പോലിസിന്റെ യശസ്സ് ഉയര്‍ത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞതിന്റെ കാരണം സമാധാനയോഗങ്ങളാണെന്നും, കോവിഡ് കാലത്തെ പോലീസ് സാനിധ്യവും
അടിത്തട്ടില്‍ പോലീസിന്റെ പ്രവര്‍ത്തനം വ്യാപിച്ചതും ഇതിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഒന്നും ഉണ്ടായിട്ടില്ല. പോലീസിന്റെ നിര്‍ദേശങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിച്ചു. കണ്ണൂര്‍ നല്‍കിയ സ്‌നേഹത്തിന് യതീഷ് ചന്ദ്ര നിറഞ്ഞ നന്ദിയും രേഖപ്പെടുത്തി