വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച സംഭവത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റബോധം തോന്നുന്നില്ലെന്നും പ്രതി വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശിയായ റസാഖ്. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും പ്രതി പറഞ്ഞു. അതേസമയം മകന് എതിരെ പരാതിയില്ലെന്ന് മാതാവും വ്യക്തമാക്കി. ഡിസംബര്‍ പത്തിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. മാതാവിനെ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്ന് സ്വമേധയാ കേസെടുത്താണ് അയിരൂര്‍ പൊലീസ് റസാഖിനെ പിടികൂടിയത്. വാർത്ത പ്രചരിച്ചതിനെ തുടർന്ന് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. മാതാവിന് പരാതി ഇല്ലെന്ന് പറഞ്ഞാല്‍ കേസ് എടുക്കാതിരിക്കാനാവില്ലെന്നും വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ആര്‍ഡിഒമാര്‍ നിസംഗത പുലര്‍ത്തുന്നുവെന്നും അധ്യക്ഷ എം സി ജോസഫൈന്‍ വിമര്‍ശിച്ചു.