കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31 വരെ നീട്ടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍ പ്രത്യക്ഷമായ സാഹചര്യത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികള്‍ കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ഉള്‍പ്പെടെ ഭീതി പടരുന്നതോടെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി പൂര്‍ണമായും ഒഴിഞ്ഞുപോകുന്നത് വരെ നിരീക്ഷണവും മുന്‍കരുതലുകളും തുടരും.