അഭയയ്ക്ക് നീതി

സിസ്റ്റര്‍ അഭയ കൊലപാതക കേസിലെ നിര്‍ണായക ശിക്ഷ വിധി പ്രഖ്യാപിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിന്  ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്കുമെതിരെ ജീവപര്യന്തം തടവ് വിധിച്ച് തിരുവനന്തപുരം സിബിഐയുടെ പ്രത്യേക കോടതി. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് . കൊലപാതകത്തിനും കോൺവെന്റിൽ അതിക്രമിച്ച് കയറിയതിനുമാണ് ജീവപര്യന്തം. തെളിവ് നശിപ്പിക്കലിന് ഏഴ് വർഷം  തടവ്. രണ്ട്  പ്രതികളും ശിക്ഷ ഒരുമിച്ച് അനുഭവിക്കണം.  28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന ഇന്നലെയുണ്ടായ ചരിത്ര വിധി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്നത്തെ ശിക്ഷാ വിധി.