കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനാൽ കണ്ണൂർ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.ഗുരുതരാവസ്ഥയിലെത്തിയാല്‍ മരണം വരെ സംഭവിക്കാവുന്ന പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ്. വയറിളക്കം, വയറു വേദന, ചര്‍ദ്ദി, പനി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും കേടായ ഭക്ഷണങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കൂടാതെ രോഗം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലുകളും സ്വീകരിക്കണം.