പോലീസ് സംഘത്തിനുനേരേ അക്രമം നടത്തിയ കേസിൽ രണ്ടുപേരെ കൂടി കണ്ണവം പോലീസ് അറസ്റ്റു ചെയ്തു

ചെറുവാഞ്ചേരി : പോലീസ് സംഘത്തിനുനേരേ ക്ഷേത്ര ഉത്സവത്തിനിടെ അക്രമം നടത്തിയ കേസിൽ രണ്ടുപേരെ കൂടി കണ്ണവം പോലീസ് അറസ്റ്റു ചെയ്തു. ചെറുവാഞ്ചേരിയിലെ കുഞ്ഞിപ്പറമ്പത്ത് പ്രകാശൻ (47), വയലക്കര ഷിജി (27) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. . പ്രതികളെ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ്‌ ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് ഉത്സവത്തിനിടെ മൈക്ക് ഉപയോഗത്തിന്റെ സമയപരിധിയെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടയിൽ കണ്ണവം പോലീസിനെ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ചത്. മുമ്പ് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.