യുവതി മരിച്ച നിലയിൽ

 

തിരുവന്തപുരം കരിമഠം കോളനിയിൽ യുവതി മരിച്ച നിലയിൽ.  കരിമഠം കോളനിയിലെ  ഷെമീമായാണ്  രാവിലെയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ക ഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരുക്കേറ്റിരുന്നു. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി രാത്രി തന്നെ മടങ്ങിയെത്തി. കൈയേറ്റത്തിലുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് സംശയം. ഇന്‍ക്വസ്റ്റ് പരിശോധനയില്‍ ഷെമീമയുടെ തലയ്ക്ക് പരുക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെന്ന് കരുതുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഫോര്‍ട്ട് എസ്‌ഐ വിമല്‍ അറിയിച്ചു. ദൃക്‌സാക്ഷി മൊഴികള്‍ കൂടി ശേഖരിച്ച് തുടര്‍നടപടിക്കാണ് പൊലീസ് തീരുമാനം.