മെയ് മാസത്തിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടത്താൻ സജ്ജമെന്ന് ടീക്കാറാം മീണ

നിയമസഭാ തെരെഞ്ഞെടുപ്പ് മെയ് മാസത്തിൽ നടത്താൻ സജ്ജമെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. പ്രവാസി വോട്ടിനുള്ള സാങ്കേതിക തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്നും ഈ തെരെഞ്ഞെടുപ്പിൽ തന്നെ പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാല നിയന്ത്രണങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.