ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ആയി ചുമതലയേറ്റു

ആര്‍മി റിക്രൂട്ട്‌മെന്റിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറലായി ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ചുമതലയേറ്റു. ആര്‍മി റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് സൈനികരെയും ഓഫീസര്‍മാരെയും തെരഞ്ഞെടുക്കുന്നത് .1985ല്‍ സിഖ് റെജിമെന്റിലാണ് ഓഫീസറായി കോഴിക്കോട് സ്വദേശിയായ പ്രദീപ് കരസേനയില്‍ ചേര്‍ന്നത്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം നാഗാലാന്റില്‍ അസം റൈഫിള്‍സ് ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്.