ശ്രീറാം ഫ്ളക്സ്;ബിജെപിക്കുള്ളിൽ അതൃപ്തി പുകയുന്നു

പാലക്കാട് നഗരസഭയ്ക്ക് മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തിയ സംഭവത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുന്നു. പാലക്കാട് നഗരസഭയിൽ തുടർ ഭരണം സാധ്യമായതോടെ വിജയാഘോഷങ്ങൾ വിവാദമായിരുന്നു.അപക്യമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥന സമിതി അംഗം ബി രാധാകൃഷ്ണൻ പറഞ്ഞു .ബിജെപി പ്രവർ ത്തനശൈലിയിയിൽ മാറ്റം വരുത്തണമെന്നും പ്രതീക്ഷിച്ച വിജയം ബിജെപി ക്ക് ലഭിച്ചില്ല എന്നും രാധാകൃഷ്ണൻ പറഞ്ഞു.