തദ്ദേശ തെരഞ്ഞെടുപ്പ് ;അഞ്ച് ജില്ലകളില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്

തദ്ദേശ തെരെഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 8.04 ശതമാനം പോളിംഗ്. കോട്ടയത്ത് 8.91, എറണാകുളം 8.32,വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35 വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. വോട്ടിംഗ് രാവിലെ ഏഴുമണിക്കുതന്നെ ആരംഭിച്ചു. കര്‍ശന സുരക്ഷായോടെയാണ് കൊവിഡ് പശ്ചാതലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.