കണ്ണൂർ പരിയാരം ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരങ്ങാട്, തലോറ വാർഡുകൾ അതിസുരക്ഷാ അവാർഡുകൾ ആകണമെന്ന് ഹൈക്കോടതി നിർദ്ദേശം. സ്ഥാനാർഥികളായ സാജിത ടീച്ചർ (ആറാം വാർഡ്), കെ വി മുഹമ്മദ് കുഞ്ഞി (അഞ്ചാം വാർഡ്), എന്നീ യുഡിഎഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇതേതുടർന്ന് വാർഡുകൾ ഹൈ സെൻസിറ്റീവ് വാർഡുകളാക്കാൻ ജില്ലാ വരണാധികാരി കൂടിയായ കണ്ണൂർ കളക്ടർക്ക് നിർദ്ദേശം നൽകി. ബൂത്തുകളിൽ പോലീസ് സുരക്ഷയൊരുക്കാനും വെബ് ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനും ഉത്തരവിട്ടു.