കണ്ണൂർ തപാൽ ഡിവിഷൻ തപാൽ അദാലത്ത് 18-ന് വൈകീട്ട് മൂന്നിന് കണ്ണൂർ ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. കത്തുകൾ, , സേവിങ്‌സ് ബാങ്ക്, മണി ഓർഡർസ്പീഡ് പോസ്റ്റ്, പാഴ്‌സൽ സർവീസ് തുടങ്ങിയവ സംബന്ധിച്ച പരാതികൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ 16-നകം അയയ്ക്കണം. കവറിനുപുറത്ത് തപാൽ അദാലത്ത് എന്നെഴുതണം.