സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥന നടത്തുന്നതായി പരാതി

 

മലപ്പുറം: സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്‌ത്‌ വോട്ട് അഭ്യർത്ഥന നടത്തുന്നതായി പരാതി. മലപ്പുറം ഏലംകുളം പഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ ബാബു, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സമദ് എന്നിവരുടെ പേരിലാണ് സാനിറ്റൈസര്‍ വിതരണം ചെയ്‌തത്‌. വ്യാജമായി തന്റെ പേരില്‍ സാനിറ്റൈസര്‍ വിതരണം നടത്തിയെന്നാണ് സ്ഥാനാര്‍ത്ഥിയായ സുധീര്‍ ബാബുവിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നല്‍കി.