ഇന്ധന വില കുത്തനെ ഉയരുന്നു

ഇന്ധന വില കുത്തനെ ഉയരുന്നു.15 ദിവസത്തിനിടയിൽ പെട്രോളിന് 2.40 രൂപയും ഡീസലിന് 3 .36 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധന വില രണ്ടു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. ഇന്ന് പെട്രോളിന് 27 പൈസയും സീസലിന് 31 പൈസയുമാണ് വില വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില നിലവിൽ 83.36 രൂപയും ഡീസലിന് 77.74 രൂപയുമാണ്.