ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മാന്നാർ കടലിടുക്കിൽ

മൂന്നാംദിവസവും ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മാന്നാർ കടലിടുക്കിൽ തുടരുന്നു.30 മുതൽ നാൽപത് കിലോമീറ്റർ വരെയായി ഇതോടെ കാറ്റിന്റെ വേഗം ചുരുങ്ങി.കേരളത്തിൽ ഇന്നും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.എറണാകുളം, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.