ചാലയിലേത് പൊരിഞ്ഞ പോരാട്ടമാവും.സിറ്റിംഗ് സീറ്റിൽ അടിതെറ്റില്ലന്ന ആത്മവിശ്വാസവുമായി യുഡിഎഫ് പ്രചാരണം നടത്തുമ്പോൾ, സർക്കാർ പദ്ധതികൾ തുണക്കുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. ചാല, കണ്ണൂർ കോർപ്പറേഷൻ 32 ആ-മത്തെ ഡിവിഷൻ ആണ്. ജനതാദൾ എസിന്റെ കണ്ണൂർ കോർപ്പറേഷനിലുള്ള ഏക സീറ്റാണിത്. അതിൽ മത്സരിക്കുന്നത് രാഗേഷ് മന്ദപ്പേത്ത് ആണ്.തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഏറ്റവും വലിയ മികവ്, സ്ഥാനാർത്ഥി നിർണ്ണയം വളരെ പെട്ടന്ന് തന്നെ കഴിഞ്ഞതാണെന്നും രാഗേഷ് പറഞ്ഞു.വോട്ടർമാരിൽ നിന്നും പ്രചാരണത്തിനിറങ്ങുമ്പോൾ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.ആ വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്നും രാഗേഷ് പറഞ്ഞു.നിലവിൽ യുഡിഎഫ് ഭരിക്കുന്ന ഒരു വാർഡാണിത്. ആളുകളെ സമീപിക്കുമ്പോൾ പറയുന്ന പ്രശ്നങ്ങൾക്കെല്ലാം താൻ അധികാരത്തിൽ വന്നാൽ പരിഹാരം കാണുമെന്നും രാജേഷ് കൂട്ടി ചേർത്തു.
കണ്ണൂർ കോർപറേഷൻ ഡിവിഷനിൽ യുഡിഎഫിന്റെ എല്ലാ പ്രമുഖരായ നേതാക്കന്മാരും രംഗത്തുണ്ട്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി അഡ്വ. ടിഒ മോഹനനാണ് മത്സരിക്കുന്നത്. മേയർ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന ഒരു പേരുകൂടിയാണിത്. ഭരണമാറ്റം ഉണ്ടാവുന്നത് വരെ കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് കെടുകാര്യസ്ഥതയുടെ ഭരണമാണ് കാഴ്ച വച്ചതെന്ന് ടിഒ മോഹനൻ പറഞ്ഞു. കുടിവെള്ള പദ്ധതി ഉൾപ്പെടെ ഈ ഡിവിഷനിൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞു എന്നും എല്ലാ കാര്യത്തിനും ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും പ്രചാരണ വേളയിൽ ടിഒ മോഹനൻ പറഞ്ഞു.