ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം;അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ തയാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി.ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധത്തിന് പൂര്‍ണമായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
കരയില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുവാന്‍ നേവിയോടും കോസ്റ്റഗാര്‍ഡിനോടും കേരള തീരത്ത് നിന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തുാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യോമസേനയോട് ഹെലികോപ്‌റും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും സജ്ജമാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.