വയനാട്ടിൽ നിരോധിത പാൻ മസാല പിടിച്ചെടുത്തു

വയനാട് സുൽത്താൻ ബത്തേരിയിൽ മുക്കാൽ കോടി രൂപയുടെ നിരോധിത പാൻ മസാല പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പൊലാസ് അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഡ്രൈവർ മണ്ണാർകാട് സ്വദേശി അജ്മൽ, ബത്തേരി സ്വദേശി റഷീദ് എന്നിവരെയാണ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തത്. എക്‌സൈസ് ഇന്റലിജൻസും ബത്തേരി ഇന്റലിജൻസ് റേഞ്ചും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടയിലായിരുന്നു അനധികൃതമായി കടത്താൻ ശ്രമിച്ച പാൻ മസാല പിടിച്ചെടുത്തത്. മൈസൂരിൽ നിന്ന് കേരളത്തിലേക്ക് ഗുഡ്‌സ് വാഹനത്തിൽ കടത്താൻ ശ്രമിച്ച പാൻ മസാലയാണ് പൊലീസ് പിടികൂടിയത്.