സോളാർ കേസിൽ പുതിയ വെളിപ്പെടുത്തലുമായി സി മനോജ് കുമാർ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.
കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി മനോജ് കുമാർ,ആർ ബാലകൃഷ്ണ പിള്ളയുടെ വിശ്വസ്തനായിരുന്നു. ഗുരുതര ആരോപണങ്ങളാണ് സി മനോജ് കുമാർ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. സരിതയെ കൊണ്ട് കത്തെഴുതിച്ചതിനു പിന്നിൽ കെബി ഗണേഷ് കുമാറും പിഎയുമാണെന്നാണ് വെളിപ്പെടുത്തൽ. കൊല്ലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മനോജ് കുമാർ വിവാദ പ്രസ്താവന ഇറക്കിയത്. സോളാർ വിഷയത്തെ വഴി തിരിച്ചു വിട്ടതും എംഎൽഎയാണെന്ന്
സി മനോജ് കുമാർ കുറ്റപ്പെടുത്തി. ജൂൺ- 3- 2013 ലാണ് സോളാർ തട്ടിപ്പ് കേസ് ഉയർന്നു വന്നത്.