കെഎസ്എഫ്ഇ യുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടും എന്ന് ചെയർമാൻ ഫിലിപ്പോസ് തോമസ്

കെഎസ്എഫ്ഇ യുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടും എന്ന് ചെയർമാൻ ഫിലിപ്പോസ് തോമസ്. വർഷത്തിൽ ഒന്നിലധികം തവണ ധനകാര്യവകുപ്പിന്റെ ഇൻസ്പെക്ഷൻ വിംഗും ഓഡിറ്റിംഗ് ടീമും പരിശോധന നടത്താറുണ്ട്. അതിൽ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാറുമുണ്ട്. പേര് കൊണ്ട് മാത്രം ആർക്കും ചിട്ടിയിൽ ചേരാൻ കഴിയില്ലെന്നും കസ്റ്റമറുടെ രേഖകൾ കൃത്യമായി വാങ്ങിയാണ് ആളുകളെ ചിട്ടിയിൽ ചേർക്കുന്നത് എന്നും ഫിലിപ്പോസ് തോമസ് വ്യക്തമാക്കി. 3000 കോടി രൂപയുടെ സ്വർണം ഇപ്പോൾ കെഎസ്എഫ്ഇയിൽ ഉണ്ട്. സ്വർണപണയ നിക്ഷേപത്തിൽ ആർബിഐ നിർദേശമനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി വിശദീകരണം കൊടുക്കാനും തയ്യാറാണെന്ന് ഫിലിപ്പോസ് തോമസ് പറഞ്ഞു.