സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ

സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമുണ്ടാക്കണമെന്ന് എസ് എഫ് ഐ. സർക്കാർ നിശ്ചയിച്ച ഫീസ് നിരക്ക് പോലും സാധാരണ വിദ്യാർത്ഥികൾക്ക് താങ്ങാൻ കഴിയുന്നതല്ല. അധികൃതർ സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും സുപ്രീം കോടതി വരെ അവകാശങ്ങൾ നേടിയെടുക്കാനായി പോരാടുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് ,പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ വ്യക്തമാക്കി.