സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലേക്ക് 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 10 വരെ സമർപ്പിക്കാം. ഓൺലൈൻ പരീക്ഷയുടെയും തദ്ദേശീയ ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. പരീക്ഷ അടുത്ത വർഷം ജനുവരിയിലായിരിക്കും നടക്കുക. എസ് ബി ഐയുടെ sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 20 വയസ്സിനും 28 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.