ഇരിട്ടി :എടൂര്‍ അയമുക്കില്‍ മലയോര ഹൈവേയില്‍ വാഹനാപകടം. എടൂരിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ മാരുതി ആള്‍ട്ടോ കാറിന് മുന്നില്‍ പട്ടി കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനം ബ്രേക്കിട്ടപ്പോള്‍ തൊട്ട് പുറകില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. 2 പേര്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.