ആര്‍ഡിഎസിന് 8.5 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ മുന്‍മന്ത്രി ഉത്തരവിട്ട (GO No 57/14/PWD) ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തു. 2014 ജൂലൈ 15 ന് മുന്‍ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അംഗീകാരം നല്കിയ ഫയലാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടി ഒ സൂരജിന്റെ മൊഴിയെതുടര്‍ന്നാണ് ഫയല്‍ പിടിച്ചെടുത്തത്. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വിജിലന്‍സ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും.
അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.നിര്‍മാണ കരാര്‍ ആര്‍ഡിഎസിനെ നല്കാന് വി.കെ. ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ആര്‍ബിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടാണ് ഇബ്രാഹിംകുഞ്ഞ് ഇടപാടുകള്‍ നടത്തിയെതെന്നും കമ്മീഷന് കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.