തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്

 

തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് . കഴിഞ്ഞ ദിവസം വരെ 97,720 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 പത്രികകളും
ലഭിച്ചു. 1086 പത്രികകളാണ് ജില്ലാ പഞ്ചായത്തുകളിലേക്ക് ഇതുവരെ ലഭിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും . കോവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധന സമയത്ത് സ്ഥാനാർത്ഥിക്കും ഏജന്റിനും നിർദേശകനും മാത്രമേ ഹാളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ . നവംബർ 12നാണ്‌ പത്രിക സമർപ്പണം ആരംഭിച്ചത് .