സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ പേരിൽ ശബ്‌ദ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് . വനിതാ ജയിലിൽ നേരിട്ടെത്തി ഡി ജി പി അന്വേഷണം നടത്തും. ദക്ഷിണ മേഖല ഡി ജി പി അജയ് കുമാറിനാണ് അന്വേഷണ ചുമതല . ഒരു ഓൺലൈൻ പോർട്ടലാണ് സ്വപ്ന സുരേഷിന്റെ പേരിൽ ശബ്‌ദ സന്ദേശം പുറത്ത് വിട്ടത് .അന്വേഷണസംഘത്തിലെ ചിലർ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചതായി ശബ്‍ദ സന്ദേശത്തിൽ പറയുന്നു . 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്.