മലപ്പുറം വണ്ടൂരിൽ വാഹനാപകടം; ഒരു മരണം

മലപ്പുറം വണ്ടൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനകാരനായ ഇദ്ദേഹം വീട്ടില്‍ നിന്നും ബൈക്കില്‍ ജോലി സ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.

വടപുറം പാലത്തിന് സമീപത്തുവെച്ച് നിലമ്പൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെക്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദാസനൊപ്പുണ്ടായിരുന്ന കാപ്പില്‍ സ്വദേശി അതുലിനും പരിക്കുണ്ട്‌. ഇയാള്‍ ചികിത്സയിലാണ്.