കോവിഡ് കാലം വന്നതോട് കൂടി നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മാസ്ക്കും സാനിറ്റൈസറുമെല്ലാം.എന്നാൽ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാൽ വെള്ളത്തിൽ നിന്നും സാനിറ്റൈസര്‍ നിര്‍മിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ ആസ്ഥാനമായുള്ള സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് . കൊറോണ വൈറസ് അടക്കം ഒൻപത് വൈറസിനെ വെള്ളം കൊണ്ട് നിർമിച്ച ഈ സാനിറ്റൈസർ ഇല്ലാതാക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .