പഴയങ്ങാടി നെരുവമ്പ്രം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ തീ പിടുത്തം . ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം .പയ്യന്നൂർ ,തളിപ്പറമ്പ് ഫയർ ഫോഴ്‌സുകളുടെ നേതൃത്വത്തിൽ തീ അണച്ചു . ടി വി രാജേഷ് എം എൽ എ സ്ഥലം സന്ദർശിച്ചു . ഇന്നലെ രാത്രി 11.30 നാണ് തീ പിടുത്തം ഉണ്ടായത്. തുടർന്ന് കട പൂർണ്ണമായും കത്തി നശിച്ചു .ഒന്നേകാൽ കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് .