തിരുവനന്തപുരം പൊലീസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്കല സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിവരം. സ്റ്റേഷനിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു.