ന്യൂജെൻ കോഴ്‌സുകൾക്ക് സിലബസ് തയ്യാറാക്കാൻ കോളേജുകൾക്ക് നിർദേശം നൽകി വിവാദ ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല

 

ന്യൂജെൻ കോഴ്‌സുകൾക്ക് സ്വന്തമായി സിലബസ് തയ്യാറാക്കാൻ കോളേജുകൾക്ക് നിർദേശം നൽകി കൊണ്ടുള്ള വിവാദ ഉത്തരവുമായി . സർവ്വകലാശാല നിർദേശിച്ചത് പുതുതായി അനുവദിച്ച ന്യൂജെൻ ബിരുദ കോഴ്‌സുകൾക്ക് കോളേജുകൾ സ്വന്തമായി സിലബസ് തയ്യറാക്കണം എന്നായിരുന്നു . ബോർഡ് ഓഫ് സ്റ്റഡീസിനാണ് സിലബസ് തയ്യാറാക്കേണ്ട ചുമതല എന്നിരിക്കെയാണ് കാലിക്കറ്റ് സർവ്വകല ശാലയുടെ വിവാദ ഉത്തരവ് .സാധാരണ ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് വിശദമായ പഠനത്തിന് ശേഷമാണ് സിലബസുകൾ തയ്യാറാക്കുന്നത് . എന്നാൽ നിലവിൽ കാലിക്കറ്റ് സർവ്വകലാശാല നാല് ദിവസത്തിനകം സിലബസ് തയ്യാറാക്കാനാണ് ഉത്തരവിൽ പറയുന്നത്.