എം ശിവശങ്കറിനെ കുരുക്കിലാക്കി സ്വപ്‌ന സുരേഷിന്റെ മൊഴി.ബാങ്ക് ലോക്കറിൽ ഒരു കോടി രൂപ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കർ ആണെന്നും കോഴയിടപാടുകൾ ശിവശങ്കറിന് അറിയാമായിരുന്നെന്നും എൻഫോഴ്‌സ്‌മെൻറെ വിഭാഗത്തിന് സ്വപ്‌ന നൽകിയ മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരെ കുറിച്ചും ഇതിൽ പരാമർശമുണ്ട്. ഇതോടെ സ്വർണ കടത്തിലും അനുബന്ധ അന്വേഷണത്തിലും മുഖ്യ മന്ത്രിയുടെ ഓഫീസ് ഉൾപ്പെടുമെന്ന് വ്യക്തമാവുകയാണ്.