പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മണി (34 ) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൈക്കോട്ടുകൊണ്ട് തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചത്. കേസിൽ രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിലായി.