മാവോയിസ്റ്റ് എറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം ആവിശ്യപ്പെട്ട് ഹർജി

ബാണാസുര മാവോയിസ്റ്റ് എറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ ബന്ധുക്കൾ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് ഹർജി നൽകി. ഏറ്റുമുട്ടൽ , കൊലപാതകം എന്നിവ സംബന്ധിച്ചാണ് ജുഡീഷ്യൽ അന്വേഷണം ആവിശ്യപ്പെട്ട് കൽപ്പറ്റ ജില്ലാ കോടതിയിൽ ഹർജി നൽകിയത്. മനുഷ്യാവകാശപ്രവർത്തകർ മുഖേനയാണ് സഹോദരൻ അഡ്വക്കേറ്റ് മുരുകൻ ഹർജി സമർപ്പിച്ചത്.